ചെറുവാടി :ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കിയ ചെറുവാടി-നെല്ലിക്കാ പള്ളി-കുണ്ട് കടവ് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെബർ അബ്ദുല്‍ മജീദ് കെ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാംന്റിംഗ് കമ്മറ്റി ചെയർ പേർസൺ ആയിഷ ചേലപ്പുറത്ത്,അഷ്റഫ് കൊളക്കാടൻ,നിയാസ് ചെറുവാടി,യൂസഫ് പാറപ്പുറത്ത്,പികെ മുഹമ്മദ്,റിയാസ് തൃമലശ്ശേരി,ജംശീർ കോഴിപ്പള്ളി,കുഞ്ഞോയ് തറമ്മൽ,ഷിഹാബ് പാറക്കൽ തുടങ്ങിയവർ സംബന്ധിച്ചു.