ജില്ലയിൽ ബുധനാഴ്ച വരെ 22 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരുവമ്പാടി, കൊയിലാണ്ടി, കൊടുവള്ളി, പേരാമ്പ്ര, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ് പത്രികകൾ ലഭിച്ചത്. കുറ്റ്യാടി, വടകര, നാദാപുരം മണ്ഡലങ്ങളിൽ ഇതുവരെ പത്രിക ലഭിച്ചിട്ടില്ല.
തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ബുധനാഴ്ച രണ്ടു പേരാണ് പത്രിക സമർപ്പിച്ചത്. കൂടരഞ്ഞി കൂമ്പാറബസാർ പാലക്കൽ ലിന്റോ ജോസഫ് (സിപിഐ എം), തിരുവമ്പാടി കൊട്ടാരത്തിൽ ജോളി ജോസഫ് (സിപിഐ എം) എന്നിവരാണ് വരണാധികാരിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചത്.
കൊയിലാണ്ടിയിൽ മൂന്ന് പേർ പത്രിക നൽകി. പയിമ്പ്ര നടുക്കണ്ടിയിൽ എൻ. സുബ്രഹ്‌മണ്യൻ (ഐഎൻസി), പയ്യോളി പുറക്കാട് തലപ്പൊയിൽതാഴെ ഷീബ (സിപിഐഎം), വെങ്ങളം ചെറുവത്ത് സി. പ്രവീൺകുമാർ (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്) എന്നിവരാണ് പത്രിക നൽകിയത്. ഇതോടെ മണ്ഡലത്തിൽ നാല് പത്രികകൾ ലഭിച്ചു.
കൊടുവള്ളിയിൽ കൊടുവള്ളി കാരാട്ട് ഗോൾഡൻവില്ലയിൽ അബ്ദുൽറസാഖ് (സ്വതന്ത്രൻ), കൊമ്മേരി വെളുത്തേടത്ത്താഴം പി. പി. മുഹമ്മദ് മുസ്തഫ (സോഷ്യൽ ഡെമോക്രാറ്റിക് പാർടി ഓഫ് ഇന്ത്യ) എന്നിവരാണ് പത്രിക സമർപ്പിച്ചത്. തിങ്കളാഴ്ച ഒരു പത്രികയും ലഭിച്ചിരുന്നു. ഇതോടെ മൂന്ന് പേർ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു.
പേരാമ്പ്ര മണ്ഡലത്തിൽ നൊച്ചാട് കൊട്ടാരക്കൽവീട് ടി. പി. രാമകൃഷ്ണൻ (സിപിഐ എം), തണ്ടോറപ്പാറ പണിയൻചത്തമൂലയിൽ ബാബു (സിപിഐ എം) എന്നിവരാണ് പത്രിക സമർപ്പിച്ചത്.
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ വെസ്റ്റ്ഹിൽ ബിലാത്തിക്കുളം രവീസിൽ രവീന്ദ്രൻ (സിപിഐ എം), കുന്നത്തറ കരിയാരത്ത് റഹിം (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്) എന്നിവർ പത്രിക സമർപ്പിച്ചു.
കുന്ദമംഗലം മണ്ഡലത്തിൽ പി. ടി. എ. റഹിം (സ്വതന്ത്രൻ), പന്തീരങ്കാവ് പുതുക്കിടി പി. കെ. പ്രേംനാഥ് (സിപിഐ എം), കുരുവട്ടൂർ പറമ്പിൽ അക്കിനാരിപറമ്പിൽ അബ്ദുൽ വാഹിദ് (എസ്ഡിപിഐ) എന്നിവർ പത്രിക സമർപ്പിച്ചു.
ബേപ്പൂരിൽ കോട്ടൂളി പുതുക്കുടിപറമ്പ് പി. എ. മുഹമ്മദ് റിയാസ് (സിപിഐ എം), ചാലിയം വടക്കകത്ത് ജമാൽ (എസ്ഡിപിഐ) എന്നിവരാണ് പത്രിക സമർപ്പിച്ചത്.
ബാലുശ്ശേരിയിൽ നെല്ലിക്കോട് കച്ചിലാട്മണ്ണാറക്കൽ സച്ചിൻദേവ് (സിപിഐ എം), നടുവണ്ണൂർ മന്ദങ്കാവ് പുള്ളിരിക്കൽ ശ്രീജ (സിപിഐ എം) എന്നിവരും എലത്തൂർ മണ്ഡലത്തിൽ കണ്ണൂർ ചൊവ്വ 'വർഷ'യിൽ എ.കെ ശശീന്ദ്ര(എൻസിപി)നും പത്രിക സമർപ്പിച്ചു.
കോഴിക്കോട് സൗത്തിൽ ചൊവ്വാഴ്ച ഒരു പത്രിക ലഭിച്ചിരുന്നു.
Tags:
Election