ഹരിത തെരഞ്ഞെടുപ്പ്: തെരുവു നാടക സംഘം പര്യടനം തുടങ്ങി

 


ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഹരിത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി തെരുവു നാടക, ഫ്ളാഷ് മോബ് സംഘം ജില്ലയില്‍ പര്യടനം തുടങ്ങി. സിവില്‍ സ്റ്റേഷനില്‍ കലക്ടര്‍ എസ്. സാംബശിവ റാവു ഫ്‌ലാഗ് ഓഫ് ചെയ്തു. എ.ഡി.എം. എന്‍ പ്രേമചന്ദ്രന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 ചൊവ്വാഴ്ച കുന്ദമംഗലം, ഈങ്ങാപ്പുഴ, തിരുവമ്പാടി, ഓമശ്ശേരി, മുക്കം, പൂവാട്ടുപറമ്പ്, ബേപ്പൂര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.

   ബുധന്‍(മാര്‍ച്ച് 31), വ്യാഴം(ഏപ്രില്‍ ഒന്ന്) ദിവസങ്ങളില്‍ പര്യടനം തുടരും.  

  ബുധന്‍: രാവിലെ ഒന്‍പതിന് അത്തോളി, 10- ന് ഉളേള്യരി, 11 -ന് പേരാമ്പ്ര, 12 -ന് കുറ്റ്യാടി, ഉച്ച ഒരു മണിക്ക് -പുറമേരി, രണ്ട് മണിക്ക് ഏറാമല, മൂന്നിന് വടകര, നാലിന് കൊയിലാണ്ടി, അഞ്ചിന് കാപ്പാട് ബീച്ച്.


വ്യാഴം: രാവിലെ ഒന്‍പതിന് ചേളന്നൂര്‍, 10 -ന് കാക്കൂര്‍, 11- ന് നരിക്കുനി, 12 -ന് നന്മണ്ട, ഉച്ച ഒരു മണിക്ക് ബാലുശ്ശേരി, രണ്ട് മണിക്ക് പൂനൂര്‍, മൂന്നിന് ഉണ്ണികുളം.

Post a Comment

Previous Post Next Post