ജില്ലയിൽ ഇതുവരെ പിടികൂടിയത് 1.13 കോടി രൂപയും 3.42 കോടിയുടെ വസ്തുക്കളും

 



തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ പിടികൂടിയത്   1,13,02,240 രൂപയും 3,42,99,227 രൂപ വിലമതിക്കുന്ന വസ്തുക്കളും. മതിയായ രേഖയില്ലാത്ത പണത്തിനു പുറമെ 2,90,02,105 രൂപ മൂല്യമുള്ള സ്വർണം,
 49,32,280 രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ, 3,64,842 രൂപയുടെ മദ്യം  എന്നിവയാണ് പിടികൂടിയത്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി നിയോഗിച്ച ഇലക്ഷൻ ഫ്ളൈയിങ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയും പൊലീസ്, എക്‌സൈസ്, ഇൻകം ടാക്‌സ് വിഭാഗവുമാണ് ഇവ പിടികൂടിയത്. ഏറ്റവും കൂടുതൽ തുക പിടികൂടിയത് കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നാണ്. 36,93,800 രൂപ. വിവിധ ഫ്‌ളൈങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും 62,18,240 രൂപയും പൊലീസ് 14,87,000 രൂപയും ഇൻകം ടാക്‌സ് വകുപ്പ് 35,97,000 രൂപയുമാണ് പിടികൂടിയത്.

Post a Comment

Previous Post Next Post