കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ വെബ്‌സൈറ്റ് വഴി സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് സൗകര്യമുണ്ടാവും.
http://suvidha.eci.gov.in
വെബ്‌സൈറ്റില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കണം. മൊബൈല്‍ നമ്പറില്‍ വരുന്ന വണ്‍ടൈം പാസ്സ്വേര്‍ഡ് സൈറ്റില്‍ കാണുന്ന സ്ഥലത്ത് എന്റര്‍ ചെയ്യണം. ശേഷം സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നിവയില്‍നിന്നും സ്ഥാനാര്‍ത്ഥിയെന്നത് തെരഞ്ഞെടുത്ത്
നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കണം. ഈ പേജില്‍ സ്ഥാനാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളങ്ങളില്‍ സ്വമേധയാ വരും.
ഈ പേജില്‍ ഇമെയില്‍ വിലാസം നല്‍കിയതിനുശേഷം, ഇ മെയില്‍ വിലാസത്തില്‍ ലഭിക്കുന്ന വണ്‍ടൈം പാസ്സ്വേര്‍ഡ് സൈറ്റില്‍ നല്‍കുക. ഇവിടെ കാറ്റഗറി (എസ്. സി, എസ്. റ്റി, ജനറല്‍ ) ചേര്‍ക്കേണ്ടതാണ്. തുടര്‍ന്ന് പേജ് സേവ് ചെയ്യണം.
അടുത്ത പേജില്‍ നോമിനേഷന്‍, അഫിഡവിറ്റ്, പെര്‍മിഷന്‍ എന്നിങ്ങനെ മൂന്ന് ടാബുകള്‍ ഉണ്ടാവും. ഇതില്‍ അഫിഡവിറ്റ് ടാബ് സെലക്ട് ചെയ്ത് എല്ലാ അഫിഡവിറ്റുകളും പൂരിപ്പിച്ച് ഏറ്റവും അവസാന പേജിലെ പ്രിവ്യൂ ആന്‍ഡ് ഫൈനലൈയ്‌സ് ടാബ് ഉപയോഗിച്ച് ചെയ്യേണ്ടതാണ്. അതിനു ശേഷം കണ്‍ഫര്‍മേഷന്‍ കൊടുക്കുക.
തുടര്‍ന്ന് വരുന്ന പേജില്‍ തെരഞ്ഞെടുപ്പ് വിവരം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാമണ്ഡലം എന്നിവ തിരഞ്ഞെടുത്ത് സേവ് ചെയ്യുക.
തുടര്‍ന്നുവരുന്ന പേജ് ഫോം 2B നോമിനേഷന്‍ പേപ്പറില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ അപ്ലോഡ് ചെയ്ത്, സംസ്ഥാനം,നിയമസഭാമണ്ഡലം, എന്നിവ തിരഞ്ഞെടുത്ത് സ്ഥാനാര്‍ഥിയുടെയും,പിന്താങ്ങു
Tags:
Election