തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം നാളെ മുതല്‍



നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക നാളെ മുതല്‍ (മാര്‍ച്ച് 12) സ്വീകരിക്കും. മാര്‍ച്ച് 19 -ആണ്
അവസാനതീയതി.  20- ന് സൂക്ഷ്മ പരിശോധന നടക്കും.  22 -ആണ്  പിന്‍വലിക്കാനുള്ള അവസാന തീയതി.   പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. പത്രികാ സമര്‍പ്പണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളും രണ്ടെണ്ണം മാത്രമേ പാടുള്ളൂ. നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി പത്രിക നല്‍കുന്നവര്‍  ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം. സ്ഥാനാര്‍ഥി കെട്ടിവെയ്‌ക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാം.

  റിട്ടേണിങ് ഓഫീസറുടെ മുറി- പത്രികാ സമര്‍പ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ സാമൂഹിക അകലം പാലിച്ച് ചെയ്യുവാന്‍ സ്ഥലസൗകര്യം ഉണ്ടായിരിക്കും.  സ്ഥാനാര്‍ത്ഥിക്ക് കാത്തിരിക്കുന്നതിനായി വലിയ ഇടം ക്രമീകരിക്കും.  കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കണം. സ്ഥാനാര്‍ത്ഥിയും കൂടെ വരുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. ആവശ്യത്തിന് സാനിറ്റൈസര്‍ ലഭ്യമാക്കണം.
  സ്ഥാനാര്‍ത്ഥിയുടെയും അനുഗമിക്കുന്നവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നത് അടക്കമുള്ള കോവിഡ് പ്രോട്ടോകോള്‍ പത്രികാ സമര്‍പ്പണത്തിന്റെ എല്ലാ പ്രക്രിയയിലും ഉറപ്പാക്കും.
  പത്രികാ സമര്‍പ്പണ വേളയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും/ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും എന്‍ 95 മാസ്‌കുകളും ഫേസ്ഷീല്‍ഡുകളും ലഭ്യമാക്കും

Post a Comment

Previous Post Next Post