നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും. വൈകീട്ടോടെ യോഗ്യരായ സ്ഥാനാര്‍ഥികളുടെ പട്ടികയാവും.
സ്ഥാനാര്‍ഥിക്ക് 25 വയസ് പൂര്‍ത്തിയായില്ലെങ്കിലോ സംസ്ഥാനത്തെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടറല്ലെങ്കിലോ പത്രിക തള്ളും. എസ്.സി, എസ്.ടി സംവരണം മണ്ഡലങ്ങളില്‍ മത്സരിക്കുന്നവര്‍ അതേസംവരണവിഭാഗത്തില്‍ അംഗമായിരിക്കണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനാര്‍ഥിയാവാന്‍ കഴിയില്ല. സ്ഥിരബുദ്ധി ഇല്ലാത്തവര്‍, പാപ്പരാണെന്ന് കോടതി വിധിച്ചവര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചവര്‍, പാര്‍ലമെന്റ് തയ്യാറാക്കിയ ഏതെങ്കിലും നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് മത്സരിക്കാനാവില്ല. പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റോ വ്യാജമോ ആയിരുന്നാലും അയോഗ്യതയുണ്ടാവും.
സ്ഥാനാര്‍ഥിയുടെയോ അച്ഛന്റെയോ അമ്മയുടെയോ ഭര്‍ത്താവിന്റെയോ പേരിലോ വിലാസത്തിലോ അക്ഷരത്തെറ്റുവന്നാലോ വയസ്, ലിംഗം എന്നിവ തെറ്റിയാലോ ഫോട്ടോയില്‍ പൊരുത്തക്കേട് ഉണ്ടെങ്കിലോ സൂക്ഷ്മപരിശോധനാ സമയത്ത് എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് തടസ്സവാദം ഉന്നയിക്കാം.
Tags:
Election