ജില്ലയില്‍ സമാധാനപരമായി നടന്ന വോട്ടെടുപ്പില്‍ 78.42 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 73.85 ശതമാനം.
ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 20,06,597 പേരാണ് വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടര്‍മാരില്‍ 9,59,269പേരും (77.40 ശതമാനം) 13,19,416 സ്ത്രീ വോട്ടര്‍മാരില്‍ 10,47,312 പേരും (79.37 ശതമാനം) 51 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരില്‍ 16 പേരും (31.37 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു.
കുറ്റ്യാടി മണ്ഡലത്തിലാണ് കൂടുതല്‍ ശതമാനം സ്ത്രീകള്‍ വോട്ടു ചെയ്തത്. 85.52 ശതമാനം. 71.51 ശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയ കോഴിക്കോട് നോര്‍ത്ത് മണ്ഡലമാണ് പിന്നില്‍. കൂടുതല്‍ ശതമാനം പുരുഷന്മാര്‍ വോട്ട് ചെയ്തത് കുന്ദമംഗലം മണ്ഡലത്തിലാണ്. 82.37 ശതമാനം. 74.19 ശതമാനം പുരുഷന്മാര്‍ വോട്ടു രേഖപ്പെടുത്തിയ നാദാപുരമാണ് പിന്നില്‍. കോഴിക്കോട് നോര്‍ത്തില്‍ വോട്ടുള്ള ആറ് ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരില്‍ മുഴുവന്‍ പേരും വോട്ടു രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ജില്ലയില്‍ സുഗമമായി നടന്നു.
1. വടകര മണ്ഡലം
ആകെ വോട്ട്- 1,67,406
പോള്‍ ചെയ്ത വോട്ട്- 1,32,807
ശതമാനം- 79.33
പോള്‍ ചെയ്ത പുരുഷ വോട്ടര്‍മാര്‍- 61,545
പോള്‍ ചെയ്ത സ്ത്രീ വോട്ടര്‍മാര്‍- 71,262
ട്രാന്‍സ്‌ജെന്‍ഡേര്‍സ്- 0
2. കുറ്റ്യാടി മണ്ഡലം
ആകെ വോട്ട്- 2,02,211
പോള്‍ ചെയ്ത വോട്ട്- 1,64,344
ശതമാനം- 81.27
പുരുഷ വോട്ടര്‍മാര്‍- 75,639
സ്ത്രീ വോട്ടര്‍മാര്‍- 88,705
ട്രാന്‍സ്‌ജെന്‍ഡേര്‍സ്- 0
3. നാദാപുരം മണ്ഡലം
ആകെ വോട്ട്- 2,16,141
പോള്‍ ചെയ്ത വോട്ട്- 1,70,332
ശതമാനം- 78.80
പുരുഷ വോട്ടര്‍മാര്‍- 78,702
സ്ത്രീ വോട്ടര്‍മാര്‍- 91,630
ട്രാന്‍സ്‌ജെന്‍ഡേര്‍സ്- 0
4. കൊയിലാണ്ടി മണ്ഡലം
ആകെ വോട്ട്- 2,05,993
പോള്‍ ചെയ്ത വോട്ട്- 1,59,664
ശതമാനം- 77.50
പുരുഷ വോട്ടര്‍മാര്‍- 73,864
സ്ത്രീ വോട്ടര്‍മാര്‍- 85,800
ട്രാന്‍സ്‌ജെന്‍ഡേര്‍സ്- 0
5. പേരാമ്പ്ര മണ്ഡലം
ആകെ വോട്ട്- 1,98,218
പോള്‍ ചെയ്ത വോട്ട്- 1,58,075
ശതമാനം- 79.74
പുരുഷ വോട്ടര്‍മാര്‍- 74,662
സ്ത്രീ വോട്ടര്‍മാര്‍- 83,413
ട്രാന്‍സ്‌ജെന്‍ഡേര്‍സ്- 0
6. ബാലുശ്ശേരി മണ്ഡലം
ആകെ വോട്ട്- 2,24,239
പോള്‍ ചെയ്ത വോട്ട്- 1,75,326
ശതമാനം- 78.18
പുരുഷ വോട്ടര്‍മാര്‍- 83,991
സ്ത്രീ വോട്ടര്‍മാര്‍- 91,334
ട്രാന്‍സ്‌ജെന്‍ഡേര്‍സ്- 01
7. എലത്തൂര്‍ മണ്ഡലം
ആകെ വോട്ട്- 2,03,267
പോള്‍ ചെയ്ത വോട്ട്- 1,58,708
ശതമാനം- 78.07
പുരുഷ വോട്ടര്‍മാര്‍- 77,300
സ്ത്രീ വോട്ടര്‍മാര്‍- 81,407
ട്രാന്‍സ്‌ജെന്‍ഡേര്‍സ്- 01
8.കോഴിക്കോട് നോര്‍ത്ത്
ആകെ വോട്ട്- 1,80,909
പോള്‍ ചെയ്ത വോട്ട്- 1,33,614
ശതമാനം- 73.85
പുരുഷ വോട്ടര്‍മാര്‍- 65,224
സ്ത്രീ വോട്ടര്‍മാര്‍- 68,384
ട്രാന്‍സ്‌ജെന്‍ഡേര്‍സ്- 06
9 കോഴിക്കോട് സൗത്ത് മണ്ഡലം
ആകെ വോട്ട് -1,57,275
പോള്‍ ചെയ്ത വോട്ട്- 1,16,775
ശതമാനം- 74.24
പുരുഷ വോട്ടര്‍മാര്‍- 57,824
സ്ത്രീ വോട്ടര്‍മാര്‍- 58,949
ട്രാന്‍സ്‌ജെന്‍ഡേര്‍സ്-02
10 ബേപ്പൂര്‍ മണ്ഡലം
ആകെ വോട്ട്-2,08,059
പോള്‍ ചെയ്ത വോട്ട്- 1,62,239
ശതമാനം- 77.97
പുരുഷ വോട്ടര്‍മാര്‍- 79,327
സ്ത്രീ വോട്ടര്‍മാര്‍- 82,910
ട്രാന്‍സ്‌ജെന്‍ഡേര്‍സ്-02
11 കുന്ദമംഗലം മണ്ഡലം
ആകെ വോട്ട്- 2,31,284
പോള്‍ ചെയ്ത വോട്ട്- 1,88,628
ശതമാനം- 81.55
പുരുഷ വോട്ടര്‍മാര്‍- 92,619
സ്ത്രീ വോട്ടര്‍മാര്‍- 96,008
ട്രാന്‍സ്‌ജെന്‍ഡേര്‍സ്-01
12 കൊടുവള്ളി മണ്ഡലം
ആകെ വോട്ട്- 1,83,388
പോള്‍ ചെയ്ത വോട്ട്- 1,46,783
ശതമാനം- 80.03
പുരുഷ വോട്ടര്‍മാര്‍- 70,156
സ്ത്രീ വോട്ടര്‍മാര്‍- 76,627
ട്രാന്‍സ്‌ജെന്‍ഡേര്‍സ്-0
13 തിരുവമ്പാടി മണ്ഡലം
ആകെ വോട്ട്-1,80,289
പോള്‍ ചെയ്ത വോട്ട്- 1,38,991
ശതമാനം- 77.09
പുരുഷ വോട്ടര്‍മാര്‍- 68,307
സ്ത്രീ വോട്ടര്‍മാര്‍- 70,681
ട്രാന്‍സ്‌ജെന്‍ഡേര്‍സ്-03