ബ്ലാക്ക് ഫംഗസ്: കോഴിക്കോട് ഒരാൾ കൂടി ചികിത്സയിൽ; രണ്ട് പേരെ രോഗ ലക്ഷണങ്ങളോട് കൂടി പ്രവേശിപ്പിച്ചു



കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് ഒരാൾ കൂടി ചികിത്സയിൽ. മലപ്പുറം സ്വദേശിനിയാണ് ചികിത്സയിലുള്ളത്. രണ്ടു പേരെ രോഗ ലക്ഷണങ്ങളോടെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി.

അതേസമം, ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബ്ലാക്ക് ഫംഗസ് അപൂർവ രോഗമാണെന്നും, രോഗം ബാധിക്കുന്നത് വളരെ കുറച്ച് പേർക്ക് മാത്രമാണെന്നും, അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കാറ്റഗറി സി വിഭാഗത്തിൽ പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാൽ ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേക്കാം. ഗുരുതരമായ പ്രമേഹ രോഗം ഉള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. അവരെ കൊവിഡ് ബാധിച്ചാൽ നൽകേണ്ട ചികിത്സാ മാനദണ്ഡങ്ങൾ കൃത്യമായി ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. പ്രമേഹ രോഗം നിയന്ത്രണവിധേയമായി നിർത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്ത് നിന്നും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post