കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.



കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ: ചാലിക്കര, കായൽമുക്ക്, നൊച്ചാട്, പാറച്ചുവട്ടിൽ, മലാപ്പൊയിൽ, ചാത്തോത്ത് താഴ, നൊച്ചാട് ഹെൽത്ത്‌ സെന്റർ. നാഗംപാറ, പൊയിലോംചാൽ, കൊടപ്പടി, എടത്തുംകുന്ന്, കായൽവട്ടം, മുറ്റത്തെപ്ലാവ്, വട്ടിപ്പന. അനന്തൻകണ്ടി, വള്ളിയോത്ത്, ആനപ്പാറ. 

രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് രണ്ട് വരെ: കിയ്യൂർ, ചന്ദ്രോത്ത്, പയന്തോങ്ങ്, കല്ലാച്ചി ടൗൺ, വാണിയൂർ. 
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ :കുളക്കണ്ടം, കല്ലാട്ടിപള്ളി, മുണ്ടത്തടം. ഉമ്മത്തൂർ, പുന്നക്കൽ പീടിക, താനിയേറ്റി മുക്ക്, ചെറ്റക്കണ്ടി, പാറക്കടവ്, പൊന്നങ്കോട്. 
രാവിലെ പതിനൊന്ന് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ : വാണിമേൽ, തൂണേരിമുക്ക്.

അറിയിപ്പ്:
കെ.വി. ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നാല് ദിവസം, രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ കുറ്റ്യാടി, നാദാപുരം, ചക്കിട്ടപാറ, ഓർക്കാട്ടേരി, വടകര എന്നീ സബ് സ്റ്റേഷൻ പരിധിയിൽ വരുന്ന എല്ലാ സെക്‌ഷനുകളിലും അരമണിക്കൂർ ഇടവിട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post