വീണ്ടും ലഹരി വേട്ട; 1260 പേക്കറ്റ് ഹാൻസ് പിടികൂടി



താമരശ്ശേരി:പുതുപ്പാടി അടിവാരത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. സംഭവത്തില്‍ എലിക്കാട് ഹോട്ടല്‍ നടത്തുന്ന പൊട്ടിക്കയ്യില്‍ ഷിനോജിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

വള്ളിയാട് ഭാഗത്ത് ഷിനോജിന്റെ പിതാവിന്റെ ഉടമസ്ഥതിയിലുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നാണ് 1260 പേക്കറ്റ് ഹാന്‍സ് പിടികൂടിതയത്. ഹോട്ടലിന്റെ മറവിലാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. നേരത്തെയും നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാള്‍ പിടിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

താമരശ്ശേരി ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫിൻ്റെ നേതൃത്വത്തിൽ, എസ് ഐമാരായ പ്രതീപൻ, രാധാകൃഷ്ണൻ, സീനിയർ സി.പി.ഒ ശ്രീജിത്, സി പി ഒ മാരായ റഫീഖ്, ലിനീഷ്, പ്രശാന്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Post a Comment

Previous Post Next Post