കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ മൂന്നു കോടി രൂപ കൂടി




കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മൂന്നു കോടി  രൂപയുടെ പദ്ധതികള്‍ക്ക് കൂടി  ജില്ലാ പഞ്ചായത്ത് യോഗം അനുമതി നല്‍കി. മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി  കൈമാറിയ ഒരു കോടി   രൂപയ്ക്ക് പുറമെയാണിത്.    

  വെന്റിലേറ്റര്‍ ഐ.സി.യു സ്ഥാപിക്കുന്നതിനായി ഒരു  കോടി രൂപ, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ലഭ്യമാക്കുന്നതിനായി 50 ലക്ഷം രൂപ, കുടുംബാരോഗ്യ   കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയ്ക്കായി പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപ, വടകര ജില്ലാ ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ, ജില്ലാ  ആയൂർവേദ  ആശുപത്രിയില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കുന്ന 'ഭേഷജം' പദ്ധതിക്കായി 10 ലക്ഷം രൂപ, ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ വാങ്ങുന്നതിന് 10 ലക്ഷം രൂപ, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശുചിത്വ പദ്ധതിയുടെ ഭാഗമായി കോവിഡ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പിക്കപ്പ് വാഹനം ലഭ്യമാക്കുന്നതിന് എട്ടു  ലക്ഷം രൂപ, വടകര ജില്ലാ ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്ക് സമീകൃതാഹാരം നല്‍കുന്നതിനായി     22 ലക്ഷം രൂപ എന്നിങ്ങനെ ആകെ 3 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

ജില്ലാ പഞ്ചായത്തിന് കീഴിലുളള പേരാമ്പ്ര വനിതാഹോസ്റ്റല്‍, വില്ല്യാപ്പളളി വനിതാ ഹോസ്റ്റല്‍, കൂത്താളി ഫാം ട്രയിനിംഗ് സെന്റര്‍  എന്നീ സ്ഥാപനങ്ങള്‍ എഫ്.എല്‍.ടി.സി/ ഡി.സി.സി എന്നിവക്കായി വിട്ടു നല്‍കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പള്‍സ് ഓക്‌സിമീറ്റർ  ചലഞ്ചിനോട് പ്രതികരിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിങ്  വിഭാഗം 50,000 രൂപയും ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ 20,000 രൂപയും  പ്രസിഡന്റിന് കൈമാറി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി 20,000 രൂപയും സ്വന്തം വാഹനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയിട്ടുണ്ടെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തില്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍  പ്രസിഡണ്ട് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം.പി.ശിവാന്ദന്‍, സെക്രട്ടറി ടി. അഹമ്മദ് കബീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീജ ശശി, കെ.വി.റീന, എന്‍.എം.വിമല, സുരേന്ദ്രന്‍ മാസ്റ്റര്‍, , ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ആരോഗ്യം, ആയൂർവേദം, ഹോമിയോ വിഭാഗങ്ങളിലെ  ജില്ലാ മെഡിക്കൽ ഓഫീസർമാർ,   ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ  എക്‌സിക്യൂട്ടീവ് എഞ്ചിനീയർ,  നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍  പങ്കെടുത്തു.

Post a Comment

Previous Post Next Post