മൂന്ന് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി താമരശ്ശേരിയിൽ രണ്ടു പേർ പിടിയിൽ


താമരശ്ശേരി: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി  താമരശ്ശേരിയിൽ രണ്ടു പേർ പിടിയിൽ.

താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്നിന് താഴ് വാരത്ത് താമസിക്കുന്ന ചാലുമ്പാട്ടിൽ അഷറഫ് (കിടു), , കമ്മട്ടിയേരിക്കുന്ന് ഷാജി എന്നിവരാണ് പിടിയിലായത്. കർണാടകയിൽ നിന്നും പച്ചക്കറി കയറ്റി വരുന്ന വരുന്ന വണ്ടിയിൽ ഒളിപ്പിച്ചായിരുന്നു പുകയില ഉൽപന്നങ്ങൾ  അഷറഫ് കടത്തിയിരുന്നത്.


താമരശ്ശേരി ചുങ്കത്ത് വെച്ചാണ്  ഹാൻസ്, പാൻപരാഗ്, കൂൾ എന്നിവയടക്കം 1900 പേക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. കർണാടകയിൽ മൂന്നു രൂപ മുതൽ 10 രൂപ വരെയുള്ള ഉൽപന്നങ്ങൾ കേരളത്തിൽ എത്തിച്ച് 50 രൂപ ഈടാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്.

ഏറെ നാളായി അഷറഫ് എന്ന കിടുവിനെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.


താമരശ്ശേരി സി.ഐ മുഹമ്മദ് ഹനീഫിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജേഷ്,  സുരേഷ്, അജിത്, സീനിയർ സി.പി.ഒ സുരജ്, സി പി ഒ മാരായ ജിലു സെബാസ്റ്റ്യൻ, ഷൈജൽ, ലേഖ ,എം എസ് പി ക്കാരായ സുധീഷ്, അജിത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. താൻ അറിയാതെയാണ് തൻ്റെ മുറിയിൽ കിടു ഹാൻസ് സൂക്ഷിച്ചതെന്ന് ഷാജി പറഞ്ഞു

Post a Comment

Previous Post Next Post