മണൽ കടത്തുന്ന വഴികൾ അടച്ചു.



മുക്കം: മണൽ കടത്തു തടയുന്നതിൻ്റെ ഭാഗമായി മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന ചെറുവാടി, കാരശ്ശേരി, ചീപ്പാംകുഴി എന്നീ സ്ഥലങ്ങളിലെ മണൽ കടവുകൾ കല്ലിട്ട് മുക്കം പോലീസിൻ്റെ നേതൃത്വത്തിൽ അടച്ചു.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ കടവുകളിൽ നിന്നും അനധികൃതമായി മണൽ കടത്തികൊണ്ടു പോകുന്നതായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് ഐപിഎസിന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മണൽ കടവുകൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നല്കിയത്.

എസ്ഐ രാജീവൻ കെ, എഎസ്ഐ സലീം മുട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കടവുകൾ അടച്ചത്.

Post a Comment

Previous Post Next Post