പുതിയ പാലം ഭൂമി അക്വിസിഷൻ നടപടിയിൽ:പടനിലം പാലത്തിൽ ഗതാഗത കുരുക്കിന് പരിഹാരം നീളുന്നു


       
കൊടുവള്ളി -ജില്ലാ മേജർ റോഡായ
പടനിലം -നരിക്കുനി - നന്മണ്ട റോഡിലെ പടനിലം പാലത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായില്ല. ദക്ഷിണേന്ത്യയിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ മടവൂർ സി എം മഖാം ഉൾപ്പെട്ട ഈ റൂട്ടിൽ എപ്പോഴും വാഹന തിരക്കാണ്. അരനൂറ്റാണ്ടിലധികം പഴക്കമുള്ളതും ഒരു വാഹനത്തിന് മാത്രം കടന്നു പോവാൻ മാത്രം വീതിയുള്ളതുമായ ഈ പാലം ഭാഗത്ത് ഗതാഗത സ്തംഭനം പതിവ് കാഴ്ചയാണ് രണ്ട് വാഹനങ്ങൾക്ക് പരസ്പരം വഴി മാറി കൊടുക്കാനുള്ള സൗകര്യം ഈ പാലത്തിലില്ലാത്തത് വാഹന ഡ്രൈവർമാർ പരസ്പരം കശപിശക്കും ദീർഘസമയം ഗതാഗത സ്തംഭനത്തിനും ഇടയാവുന്നുണ്ട്. പിന്നീട് നാട്ടുകാർ ഇടപ്പെട്ട് വാശിയിലുള്ള വാഹന ഡ്രൈവർമാരെ അനുനയിപ്പിച്ച് ഒരു വാഹനം പിറകോട്ടെടുപ്പിച്ചാണീ ഗതാഗതക്കുരുക്കഴിക്കന്നതു.

ജില്ലയിലെ കാലപഴക്കം ചെന്നതും വീതി കുറഞ്ഞത്യമായ പല പാലങ്ങളും പുതുക്കി പണിതിട്ടും പടനിലം പാലത്തിന്റെ ശനിദശ നീങ്ങിയിട്ടില്ല' 2004 ലും 2011ലും പടനിലം - നന്മണ്ട റോഡ് ലക്ഷങ്ങൾ മുടക്കി നവീകരണ പ്രവർത്തി നടത്തിയപ്പോഴൊന്നും ഈ പാലം നവീകരിച്ചിട്ടില്ല. 2006 അഡ്വ.പി ടി എ റഹിം എം എൽ എ
സർക്കാരിൽ സമ്മർദ്ധം ചെലുത്തിയതിനെ തുടർന്ന് ഈ പാലത്തിന് സമാനമായി പുതിയ പാലം നിർമ്മിക്കാൻ സ്ഥലമെടുപ്പിന് മൂന്നര കോടി രൂപ ബജറ്റിൽ അനുവദിച്ചിരുന്നു. പിന്നീട് 2016ൽ കാരാട്ട് റസാഖ് എം എൽ എ യുടെ ശ്രമഫലമായി പുതിയ പാലം നിർമ്മാണത്തിന് അഞ്ചരകോടി രൂപ മുൻ സർക്കാർ അനുവദിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തുവെങ്കിലും സ്ഥലമുടമകൾ ഭൂമി വിട്ടുകൊടുക്കാൻ വൈമനസ്യം പ്രകടിപ്പിച്ചതിനാലിപ്പോൾ ഭൂമി അക്വിസിഷൻ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

കാരാട്ട് റസാഖ് നിരവധി തവണ ഭൂഉടമകളുടെ യോഗം വിളിച്ച് ചേർക്കുകയും ഭൂമി വിട്ട് നൽകുന്നത് സംബന്ധമായി ചർച്ച നടത്തിയെങ്കിലും ഫലം കാണാത്ത തിനാലാണ് ഭൂമി അക്വയർ ചെയ്യൽ നടപടികളിലേക്ക് പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞിരിക്കുന്നത്. മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.സി.അബ്ദുൽ ഹമീദ്. മാസ്റ്റർ ചെയർമാനും പി.കോരപ്പൻ മാസ്റ്റർ കൺവീനറുമായ പാലം നിർമ്മാണ സപ്പോർട്ടിംഗ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ജില്ലാ കലക്ടർ വരെ പാലത്തിന്റെ നിർമ്മാണ വിഷയത്തിൽ ഇടപെടൽ നടത്തിയിരുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് എത്ര തുക ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ മുൻകൂട്ടി അറിയിക്കണമെന്ന ഭൂഉടമകളുടെ ആവശ്യമാണ്  ഭൂമിയേറ്റെടുക്കലിന് തടസമായത്.ഭൂമിക്ക് വില നിശ്ചയിക്കും മുമ്പ് സമ്മതപത്രം ഒപ്പിട്ട് നൽകാനാവില്ലെന്നാണർ പറഞ്ഞത് ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തി പാലം നിർമ്മാണം വേഗത്തിൽ ആരംഭിച്ചാലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവൂ. പുതിയ ജനപ്രതിനിധികളിലും സർക്കാരിലും പ്രതിക്ഷയർപ്പിച്ചിരിക്കയാ ണ് നാട്ടുകാരിപ്പോൾ

Post a Comment

Previous Post Next Post