നഗരസൗന്ദര്യവത്‌കരണം: ഇന്റർലോക്ക് പാകിത്തുടങ്ങി

രാമനാട്ടുകര: നഗര സൗന്ദര്യവത്‌കരണ പദ്ധതിയുടെ ഭാഗമായി രാമനാട്ടുകര അങ്ങാടിയിൽ റോഡരികിൽ ഇന്റർലോക്ക് കട്ടകൾ പാകിത്തുടങ്ങി.

രാമനാട്ടുകര ബസ്‌ സ്റ്റാൻഡിനുമുന്നിൽ റോഡിന്റെ തെക്കു ഭാഗത്തുനിന്നാണ് കട്ടപതിക്കൽ തുടങ്ങിയത്. റോഡിന്റെ ടാറിങ്‌ അവസാനിക്കുന്നതു മുതൽ പുതിയതായി നിർമിച്ച നടപ്പാത വരെയുള്ള സ്ഥലമാണ് കട്ടപതിക്കുന്നത്. റോഡിന്റെ ഇരുവശത്തും കട്ട പതിക്കുന്നതോടെ അങ്ങാടിക്ക് ഭംഗിയും വൃത്തിയും കൂടും. ഇരുദേശീയ പാതകൾക്കരികിലെ ഒഴിഞ്ഞ സ്ഥലത്തും കട്ട പതിക്കുന്നുണ്ട്. എയർപോർട്ട്‌ റോഡിൽ ഓടനിർമാണം പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post