അനധികൃതമായി സൂക്ഷിച്ച 1710 ലിറ്റർ സ്പിരിറ്റ് പിടികൂടി

 

മലപ്പുറം:  മലപ്പുറം എക്സേസ് ഡെപ്യൂട്ടി കമ്മീഷനറുടെ നിർദ്ദേശാനുസരണം മഞ്ചേരി എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സാനിറ്ററി യൂണിറ്റുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ   കൊണ്ടോട്ടി താലൂക്കിൽ, വാഴയൂർ വില്ലേജ്, അഴിഞ്ഞിലം ദേശത്തുവെച്ച് "vab  Cosmetics " എന്ന സ്ഥാപനത്തിൽ നിന്നും സാനിറ്റൈസർ നിർമ്മാണത്തിനായി സൂക്ഷിച്ചു വച്ചിരുന്ന 1710 ലിറ്റർ അനധികൃത സ്പിരിറ്റ്‌ മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നിഗീഷ്. എ. ആറും സംഘവും ചേർന്ന് ചേർന്ന് കണ്ടെത്തി കേസെടുത്തു.

സ്ഥാപന ഉടമയെ പ്രതി ചേർത്താണ് കേസ് എടുത്തിരിക്കുന്നത്, സ്ഥലത്തില്ലാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കേസ് രേഖകളും കസ്റ്റഡിയിലെടുത്ത തൊണ്ടി സ്പിരിറ്റും, മലപ്പുറം റേഞ്ച് ഓഫീസിൽ തുടർ നടപടികൾക്കായി ഏൽപ്പിച്ചു.  എക്സൈസ് സംഘത്തിൽ  പി.ഒ റെജി തോമസ്, സി.ഇ.ഒ മാരായ ജിഷിൽ നായർ, സബീർ,  ഡ്രൈവർ ശശീന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.

Post a Comment

Previous Post Next Post