ഇവിടെ വേണ്ട: മാലിന്യ​ ​സംസ്‌ക്കരണ യൂണിറ്റിനെതിരെ പ്രതിഷേധം

കാവുംപുറത്ത് സ്ഥാപിക്കുന്ന കോഴി മാലിന്യ സംസ്‌ക്കരണ യൂണിറ്റ്

കാവുംപുറം: പുതുപ്പാടി പഞ്ചായത്തിലെ കാവുംപുറത്ത് കോഴി മാലിന്യ സംസ്‌ക്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. ഭാരത് ഓർഗാനിക് ആൻഡ് ഫെർട്ടിലൈസർ കാവുംപുറം എന്ന പേരിലാണ് മാലിന്യ സംസ്ക്കരണ യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

കൊവിഡിന്റെ മറവിൽ ജനവാസ കേന്ദ്രത്തിൽ മാലിന്യ സംസ്ക്കരണ യൂണിറ്റ് സ്ഥാപിക്കാനുളള നീക്കം അധികൃതർ തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ ബുദ്ധിമുട്ടുകളോ, ഭാവിയിലുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങളോ പരിഗണിക്കാതെയാണ് സ്ഥാപനത്തിന് കെട്ടിടം പണിയാൻ പഞ്ചായത്ത് അനുമതി നൽകിയിരിക്കുന്നത്. 500ലധികം ആളുകൾ പരാതി നൽകിയിട്ടും പഞ്ചായത്ത് നിലപാട് മാറ്റാൻ തയ്യാറായിട്ടില്ല. എത്രയും വേഗത്തിൽ നിർമ്മാണം തടഞ്ഞില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.

Post a Comment

Previous Post Next Post