കണ്ടെയ്‌നർ കപ്പൽ ഇന്ന്‌ ബേപ്പൂരിൽ


ബേപ്പൂർ: കണ്ടെയ്‌നർ കപ്പലായ ‘ഹോപ്പ്‌-7’ ബുധനാഴ്ച വൈകുന്നേരം ബേപ്പൂർ തുറമുഖത്തെത്തും. കൊച്ചിയിൽ നിന്ന്‌ മലബാറിലെ വിവിധ ജില്ലകളിലേക്ക്‌ 42 കണ്ടെയ്‌നറുകളിൽ ചരക്കുമായാണ്‌ കപ്പൽ എത്തുന്നത്‌. വസ്ത്രം, പ്ലൈവുഡ്‌, ടയർ എന്നിവയാണ്‌ പ്രധാനമായും കപ്പലിലുള്ളത്‌.

ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്‌ പതിവായി സർവീസ്‌ നടത്താനാണ്‌ കപ്പൽകമ്പനി ലക്ഷ്യമിടുന്നത്‌.

വ്യാഴാഴ്ച രാവിലെ തുറമുഖമന്ത്രി അഹമ്മദ്‌ ദേവർകോവിലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ഗ്ലോബൽ ട്രേഡിങ്ങിന്റെ ടയറുകളാണ്‌ ആദ്യം ഇറക്കുക. ബേപ്പൂർ എം.എൽ.എ. കൂടിയായ ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ മുഖ്യാതിഥിയാവും.

Post a Comment

Previous Post Next Post