ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം; ഈ നിബന്ധനകള്‍ നിര്‍ബന്ധം



തിരുവനന്തപുരം:സംസ്ഥാനത്ത് എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച്‌ ഹെയര്‍ സ്‌റ്റൈലിങിനു മാത്രമായി തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എ, ബി വിഭാഗത്തില്‍പ്പെടുന്ന സ്ഥലങ്ങളിലെ ഇലക്‌ട്രോണിക് ഷോപ്പ്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതല്‍ 8വരെ പ്രവര്‍ത്തിക്കാം.

സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്‌സീന്‍ എടുത്തവരായിരിക്കണം ജോലിക്കായി എത്തേണ്ടത്. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. ആളുകളുടെ എണ്ണം കൂടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം.

നിലവില്‍ എ വിഭാഗത്തില്‍ (ടിപിആര്‍ അഞ്ചില്‍ താഴെ) 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ബി കാറ്റഗറിയില്‍ (ടിപിആര്‍ 5-10വരെ) 392 സ്ഥാപനം. സി വിഭാഗത്തില്‍ (ടിപിആര്‍ 10-15വരെ) 362 സ്ഥാപനം. ഡി വിഭാഗത്തില്‍ (ടിപിആര്‍ 15ന് മുകളില്‍) 194 തദ്ദേശ സ്ഥാപനം.

എന്‍ജിനീയറിങ് പോളിടെക്‌നിക്ക് സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചതിനാല്‍ ഹോസ്റ്റല്‍ സൗകര്യം നല്‍കേണ്ടതുണ്ടെന്നും, കൂടുതല്‍ ക്രമീകരണം അടുത്ത അവലോകന യോഗം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post