കോവിഡ് പ്രതിരോധം- ജില്ലയിലെ നിയന്ത്രണങ്ങളും നിരോധനങ്ങളും



കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. രോഗബാധിതര്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളെ  ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണും കണ്ടെയിന്‍മെന്റ് സോണുമാക്കി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവില്‍ 50 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും 30 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.  കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവില്‍ 30 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും 10 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണായും പ്രഖ്യാപിച്ചു.

ജില്ലയിലെ ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍
 
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6,9,19, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 7,9, 
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7, 
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 16,3, 
തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2, 
കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 21,
കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് 1, 
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10,   
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 13, 
കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വാര്‍ഡ് 20, 
കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 41.

കണ്ടെയിന്‍മെന്റ് സോണുകള്‍


ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 
ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14, 
കടലുണ്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19,4 
കാക്കൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10,4, 
പുതുപ്പാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17,8, 
മടവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 12, 
കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 9,14 
പുറമേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 
കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 16, 
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 
ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, 
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 
കുട്ടോത്ത് കാവില്‍ റോഡ് തെക്കു ഭാഗത്തു നിന്നും ആരംഭിച്ച് തിരുവോത്തറേമ്മല്‍ അങ്കണവാടി റോഡ് കഴിഞ്ഞ് അയിവയല്‍ പുതുപ്പണം റോഡ് നായനാര്‍ ഭവന്‍ പടിഞ്ഞാറ് ഭാഗം തുടങ്ങി കുട്ടോത്ത് ബസ്സ് സ്റ്റോപ്പിന് സമീപമുള്ള റോഡ്, 
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, 19, 17 ലെ മൃഗാശുപത്രി റോഡിന് തെക്ക്ഭാഗം ,കുനിയോട് എടവലത്ത് കണ്ടി മുക്ക് വരെയുള്ള ഭാഗം, 
കൂത്താളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 
മരുതോങ്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7,14,
മാവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11,12, 
വാണിമേല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 
ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്  വാര്‍ഡ് 11 ലെ പയങ്ങോട്ടുതാഴെ -മനയത്ത് മുക്ക് നവാക്കരി ഉമ്മാനാടത്തുതാഴെ കിടയിലുള്ള സ്ഥലം, 
ചെങ്ങോട്ടുകാവ്  ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 ലെ പൊയില്‍കാവ് സ്‌കൂള്‍ മൈതാനത്തിന്റെ വടക്കു വശം - ബീച്ച് റോഡ്-ലക്ഷം വീട് 4 സെന്റ് കോളനി-നയാട്ടു താര റോഡ്, 
രാമനാട്ടുകര മുന്‍സിപ്പാലിറ്റി വാര്‍ഡ് 9, 
വടകര മുനിസിപ്പാലിറ്റി വാര്‍ഡ് 17,31, 
കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 7,28,43,60.

നിബന്ധനകള്‍

 ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊരു കൂടിച്ചേരലുകളും അനുവദനീയമല്ല. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.  ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ  പുറത്തിറങ്ങാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് ഏഴ്് വരെ പ്രവര്‍ത്തിപ്പാക്കാം. ഹോട്ടലുകളില്‍ പാഴ്‌സല്‍ വിതരണം രാത്രി 7.30 വരെയായിരിക്കും.  ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കും. ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും.  വാര്‍ഡുകളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും.  ഹാര്‍ബറുകള്‍, മാളുകള്‍, വലിയ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയില്ല.

കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന  വാര്‍ഡുകളില്‍ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല.  ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവില്‍ അറിയിച്ചു.

Post a Comment

Previous Post Next Post