കോവിഡ് മെഗാ പരിശോധന : രണ്ട് ദിവസങ്ങിലായി 35716 പേരെ ടെസ്റ്റിങ്ങിന് വിധേയരാക്കി



കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെയും ജാഗ്രതയുടെയും ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മെഗാ പരിശോധനാ ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ  17759 പേരെ ടെസ്റ്റിങ്ങിന് വിധേയരാക്കി. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ 9201  ആന്റിജൻ ടെസ്റ്റുകളും 5005 ആർ ടി പി സി ആർ ടെസ്റ്റുകളും നടത്തി. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ 1899 ആന്റിജൻ ടെസ്റ്റുകളും 1672 ആർ ടി പി സി ആർ ടെസ്റ്റുകളുമാണ് നടത്തിയത്. ആദ്യ ദിനത്തിൽ 17850 പേരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു.രണ്ട് ദിവസങ്ങളിലായി ആകെ 35716 ടെസ്റ്റുകൾ നടന്നു. 

വരും ദിവസങ്ങളിലും പരിശോധന വർദ്ധിപ്പിച്ച് രോഗവ്യാപന സാധ്യതകൾ പരമാവധി തടയുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ചെയ്യും. കോവിഡ് രോഗ ലക്ഷണമുള്ളവർ, കോവിഡ് രോഗമുള്ളവരുമായി സമ്പർക്കത്തിൽ വന്നവർ, പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കമുണ്ടാകുന്ന ജോലികൾ ചെയ്യുന്നവർ, ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്ത് നിന്നോ വന്നവർ തുടങ്ങിയവരെല്ലാം ടെസിറ്റിങ്ങിന് സ്വമേധയാ മുമ്പോട്ട് വരണമെന്നും കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണം

Post a Comment

Previous Post Next Post