താമരശ്ശേരി താലൂക്കില്‍ ഇ-ഓഫീസ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു


 
താമരശ്ശേരി: താലൂക്ക് ഓഫീസിലെ മുഴുവന്‍ സെക്ഷനുകളും താലൂക്കിന് കീഴിലെ 20 വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. ഫയലുകളുടെ കൈമാറ്റം ഓണ്‍ലൈനായി നടത്തുന്നതിനും കത്തിടപാടുകള്‍ക്കുള്ള കാലതാമസം ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സര്‍ക്കാറിന്റെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിന് ഇ-ഓഫീസ് സംവിധാനം സഹായകമാകും. എല്ലാ ജീവനക്കാരും ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

തഹസില്‍ദാര്‍ സി സുബൈര്‍ അധ്യക്ഷത വഹിച്ചു. എല്‍.ആര്‍ തഹസില്‍ദാര്‍ കെ ബലരാജന്‍, ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ശ്രീധരന്‍, ജില്ലാ ഐടി കോ-ഓര്‍ഡിനേറ്റര്‍ പി അജിത്പ്രസാദ്, ഓണ്‍ലൈന്‍ ഹാന്റ്ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനിയര്‍ ധന്വന്ത്, നീതു തങ്കച്ചന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post