പെരുന്നാൾ ; ആൾക്കൂട്ടം നിയന്ത്രിക്കും , കൊവിഡ് നിയന്ത്രണം ലംഘിച്ചാൽ നടപടിയെടുക്കും : കമ്മിഷണർ എ വി ജോർജ്


പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ജനം തെരുവിലിറങ്ങി ഇളവുകൾ ആഘോഷമാക്കി മാറ്റരുതെന്ന് കോഴിക്കോട് കമ്മിഷണർ എ വി ജോർജ് പറഞ്ഞു.

എസ് എം സ്‌ട്രീറ്റിലും പാളയത്തും തിരക്കേറിയാൽ പ്രവേശനം തടയും. കൂടുതൽ ആളുകൾ യാത്ര ചെയ്താൽ വാഹനം പിടിച്ചെടുക്കുമെന്നും കോഴിക്കോട് പൊലീസ് കമ്മിഷണർ വ്യത്യമാക്കി. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തിയതികളിലാണ് സർക്കാർ ഇളവ് നല്‍കിയിരിക്കുന്നത്.

Post a Comment

Previous Post Next Post