ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടു വരെ: കോവൂർ സെക്ഷൻ പരിധിയിലുള്ള പൈങ്ങോട്ടുപുറം പ്രദേശങ്ങൾ, തച്ചോറക്കൽ പ്രദേശങ്ങൾ, കുറ്റിക്കാട്ടൂർ അങ്ങാടി മുതൽ പൈങ്ങോട്ടുപുറം വരെയുള്ള റോഡിന്റെ പരിസരപ്രദേശങ്ങൾ.

രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് മൂന്നു വരെ: പാറക്കടവ് സെക്‌ഷൻ പരിധിയിലുള്ള കല്ലുനിര, പൂവൻ വയൽ, പുഞ്ച, കാലികുളമ്പ്, അഭയഗിരി, കണ്ടിവാതുക്കൽ.

രാവിലെ എട്ടു മുതൽ വൈകീട്ട് നാലു വരെ: തൊട്ടിൽപാലം സെക്‌ഷൻ പരിധിയിലുള്ള ചത്തകൊല്ലി, ഒടേരിപൊയിൽ, കരിങ്ങാട് ,എസ്.എൻ.ഡി.പി., പത്തേക്ര, ഏച്ചിലണ്ടി, പടിക്കപ്പള്ളി.

രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെ: മുക്കം സെക്ഷൻ പരിധിയിലുള്ള തേക്കുംകുറ്റി ടവർ ട്രാൻസ്ഫോർമറിന്റെ കീഴിൽവരുന്ന ഭാഗങ്ങൾ.

രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെ: കൂമ്പാറ സെക്‌ഷൻപരിധിയിലുള്ള സണ്ണിപടി ട്രാൻസ്ഫോർമർ, പൈക്കാടൻമല ട്രാൻസ്ഫോർമർ, തോട്ടക്കാട് ട്രാൻസ്ഫോർമർ എന്നിവയുടെ കീഴിൽ വരുന്ന ഭാഗങ്ങൾ.

രാവിലെ എട്ടര മുതൽ വൈകീട്ട് നാലു വരെ: ബീച്ച് സെക്ഷൻ പരിധിയിലുള്ള വെസ്റ്റ്കല്ലായി, മണന്തല.

രാവിലെ പതിനൊന്നു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ: കോവൂർ സെക്ഷൻ പരിധിയിലുള്ള കുറ്റിക്കാട്ടൂർ അങ്ങാടി, കുറ്റിക്കാട്ടൂർ മുതൽ ചെമ്മലത്തൂർവരെയുള്ള റോഡിന്റെ പരിസരപ്രദേശങ്ങൾ, തടപ്പറമ്പ് സ്കൂളിന്റെ പിൻവശത്തെ പ്രദേശങ്ങൾ.

ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ വൈകീട്ട് അഞ്ചു വരെ: കൂട്ടാലിട സെക്‌ഷൻ പരിധിയിലുള്ള പാവകണ്ടി, കുന്നുമ്മൽ പൊയിൽ, ഉദയംമുക്ക്, നീരോത്ത്.

ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ രണ്ടു വരെ: കോവൂർ സെക്ഷൻ പരിധിയിലുള്ള കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷൻ പരിസരപ്രദേശങ്ങൾ, ഗോശാലികുന്ന് പ്രദേശങ്ങൾ, കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷൻമുതൽ ഗോശാലിക്കുന്ന് വരെയുള്ള റോഡിന്റെ പരിസരപ്രദേശങ്ങൾ.

Post a Comment

Previous Post Next Post