ടിപിആർ കൂടുതലുള്ള അഞ്ച് ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല


തിരുവനന്തപുരം:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്കാൻ പ്രത്യേക ചുമതല നൽകി അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയമിച്ചു. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് നിയമനം.

പിബി നൂഹിനെയാണ് കാസർകോട് നിയമിച്ചിരിക്കുന്നത്. എസ് ഹരികിഷോറാണ് കോഴിക്കോട്ടെ സ്പെഷൽ ഓഫീസർ. മലപ്പുറത്തെ ചുമതല എസ് സുഹാസിനാണ്. ജിആർ ഗോകുലിനെ പാലക്കാടും ഡോ എസ് കാർത്തികേയനെ തൃശ്ശൂരും നിയമിച്ചു.

നാളെ മുതൽ ഒരാഴ്ചത്തേക്കാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നല്കിയിരിക്കുന്നത്. ജില്ലകളിൽ ടിപിആർ എത്രയും വേഗത്തിൽ താഴ്ത്തിക്കൊണ്ടുവരികയാണ് ഇവരുടെ ചുമതല. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന്റെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെയും ചുമതലയും ഈ ജില്ലകളിൽ പ്രത്യേക ഓഫീസർമാർക്കായിരിക്കും.

Post a Comment

Previous Post Next Post