ബേപ്പൂർ - മലാപ്പറമ്പ് ഭാരത് മാല പദ്ധതി നടപ്പാക്കണം: എം.കെ.രാഘവൻ എം.പി


കോഴിക്കോട് : ബേപ്പൂർ - മലാപ്പറമ്പ് ഭാരത് മാല പദ്ധതി നടപ്പാക്കണമെന്ന് എം.കെ.രാഘവൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിനാൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. 2017ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് എം.കെ.രാഘവൻ എം.പി സമർപ്പിച്ച പദ്ധതിയിൻമേൽ മന്ത്രി സാദ്ധ്യത പഠനത്തിന് നിർദ്ദേശിച്ചിരുന്നു. പദ്ധതി സാദ്ധ്യമാണെന്ന് കണ്ടെത്തിയതിനാൽ ഭാരത് മാല പരിയോജന ഘട്ടം ഒന്നിൽ ഉൾപ്പെടുത്തുകയായിരുന്നു. 2020 ആഗസ്റ്റ് 9ന് തുറമുഖ മന്ത്രാലയം ഇറക്കിയ മെമ്മോറാണ്ടത്തിൽ രാജ്യത്തെ 68 പദ്ധതികൾ ഉൾപ്പെട്ട മുൻഗണനാ ലിസ്റ്റിൽ ബേപ്പൂർ മലാപ്പറമ്പ് പദ്ധതിയും ഉൾക്കൊള്ളിച്ചിരുന്നു.

പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നേരത്തെ തന്നെ എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post