കോവിഡ് വ്യാപനം കൂടിയ ജില്ലയിലെ വാർഡുകൾ അടച്ചുപൂട്ടും




കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തീവ്ര വ്യാപനമുളള തദ്ദേശ ഭരണ വാർഡുകളിൽ കടുത്ത നിയന്ത്രണം. പ്രതിവാര രോഗ വ്യാപന തോത് എട്ടിൽ കൂടുതലുള്ള കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാർഡുകൾ അടച്ചിട്ടു.

ഇവിടെ പൊലീസ് നിരീക്ഷണം ശക്തമാക്കും. നിരോധനങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

നിയന്ത്രണം കർശനമാക്കിയ വാർഡുകൾ

  • കൊയിലാണ്ടി നഗരസഭ- വാർഡ് 13, 22, 24, 26, 35, 36, 38, 39, 05.
  • മുക്കം നഗരസഭ- വാർഡ് 11, 17, 18, 01, 20 , 31, 32, 03, 07.
  •  വടകര നഗരസഭ- വാർഡ് 20, 28, 05, 06, 08.
  • പയ്യോളി നഗരസഭ- വാർഡ് 24, 30, 31, 34.
  • രാമനാട്ടുകര നഗരസഭ- വാർഡ് 13, 15, 17, 21, 25, 03, 05.
  • ഫറോക്ക് നഗരസഭ- വാർഡ് 11 , 13, 14, 16, 17, 20, 24, 03, 5.
  • കൊടുവള്ളി നഗരസഭ- വാർഡ് 7, 01, 10, 11, 22, 23, 29, 31, 33, 34.
  • കോഴിക്കോട് കോർപറേഷൻ- 2, 3.
  • കൂരാച്ചുണ്ട് ,തുറയൂർ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും.

നിയന്ത്രണങ്ങൾ ഇങ്ങനെ

  • ബാരിക്കേഡ് വെച്ച് അടയ്ക്കും, ക്വാറന്റൈൻ കർശനമാക്കും
  • നിയന്ത്രണമുള്ള പ്രദേശങ്ങൽ നിന്ന് പുറത്തേക്കുംഅകത്തേക്ക് പ്രവേശനമില്ല.
  • ഒരാഴ്ചക്കകം എല്ലാവർക്കും കോവിഡ് പരിശോധന
  • ഭക്ഷ്യവസ്തുക്കളും മരുന്നുകളും അവശ്യ സാധനങ്ങളുടെയും വിൽപ്പന മാത്രം
  • ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി
  • ഹോട്ടലുകളിലെ ക്ലീനിംഗ് ജീവനക്കാർക്ക് 10 വരെ പ്രവർത്തിക്കാം
  • അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ 7 മുതൽ 2 വരെ
  • വീടിന് പുറത്തേയ്ക്ക് അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനും ഇറങ്ങാം
  • പുറത്ത് നിന്ന് അവശ്യവസ്തുക്കൾ വാങ്ങൽ ആർ.ആർ.ടി വഴി
  • പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതത്തിന് നിരോധനം
  • നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ യാത്രക്കാർ വാർഡുകളിൽ നിർത്തരുത്
  • രാത്രി 7 മുതൽ രാവിലെ 5വരെ യാത്രകൾ പൂർണമായി നിരോധിച്ചു.

Post a Comment

Previous Post Next Post