ഉപതിരഞ്ഞെടുപ്പ്: കല്ലുനിരയിൽ ആഗസ്റ്റ് 11 ന് പ്രാദേശിക അവധി



വളയം ഗ്രാമപഞ്ചായത്തിലെ കല്ലുനിര വാർഡിൽ ആഗസ്റ്റ് 11 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കല്ലുനിര നിയോജക മണ്ഡലത്തിന്റെ പരിധിക്കുളളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടർ പ്രാദേശിക അവധി  പ്രഖ്യാപിച്ചു. വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കാന്‍   ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്ന് കലക്ടർ അറിയിച്ചു.

Post a Comment

Previous Post Next Post