വയനാട്ടില്‍ നിയന്ത്രണം കടുപ്പിച്ചു; വിവിധയിടങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍



കല്‍പറ്റ:വയനാട് ജില്ലയിൽ ജനസംഖ്യാനുപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയു.ഐ.പി.ആര്‍) ഏഴിന് മുകളിലുള്ള 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉത്തരവായി. ജില്ലയിലെ തിരുനെല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, വൈത്തിരി, മുട്ടില്‍, പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കല്‍പറ്റ നഗരസഭയിലെ 22 ഉം സുല്‍ത്താന്‍ ബത്തേരിയിലെ 18 ഉം മാനന്തവാടിയിലെ 16 ഉം ഡിവിഷനുകളിലുമാണ് ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

നഗരസഭാ ഡിവിഷനുകള്‍: (ഡിവിഷന്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍)

കല്‍പ്പറ്റ

1 മണിയന്‍കോട്

2 പുളിയാര്‍മല

3 ഗവ. ഹൈസ്‌കൂള്‍

4 നെടുങ്കോട്

5 എമിലി

6 കന്യഗുരുകുലം

7 കൈനാട്ടി

8 സിവില്‍സ്‌റ്റേഷന്‍

10 മുനിസിപ്പല്‍ ഓഫീസ്

11 എമിലിതടം

12 അമ്പിലേരി

14 പള്ളിതാഴെ

15 പുതിയ ബസ് സ്റ്റാന്റ്

16 പുല്‍പ്പാറ

17 റാട്ടക്കൊല്ലി

20 മടിയൂര്‍കുനി

21 പെരുന്തട്ട

22 വെള്ളാരംകുന്ന്

24 ഓണിവയല്‍

25 തുര്‍ക്കി

27 മുണ്ടേരി

28 മരവയല്‍

സുല്‍ത്താന്‍ ബത്തേരി

7 പഴേരി

9 ആര്‍മാട്

12 കുപ്പാടി

13 തിരുനെല്ലി

17 പാളക്കര

18 തേലംമ്പറ്റ

19 തൊടുവെട്ടി

20 കൈപ്പഞ്ചേരി

23 കട്ടയാട്

24 സുല്‍ത്താന്‍ ബത്തേരി

25 പള്ളിക്കണ്ടി

26 മണിച്ചിറ

27 കല്ലുവയല്‍

28 പൂമല

30 ബീനാച്ചി

31 പൂതിക്കാട്

33 മന്തന്‍കൊല്ലി

34 പഴുപത്തൂര്‍

മാനന്തവാടി

1 പഞ്ചാരക്കൊല്ലി

2 പിലാക്കാവ്

6 അമ്പുകുത്തി

8 വിന്‍സെന്റ് ഗിരി

9 ഒണ്ടയങ്ങാടി

10 മുദ്രമൂല

16 പുതിയിടം

17 കൊയിലേരി

19 വള്ളിയൂര്‍ക്കാവ്

21 മൈത്രിനഗര്‍

22 ചെറ്റപ്പാലം

26 താഴെയങ്ങാടി

28 ഗോരിമൂല

32 കുഴിനിലം

34 പുത്തന്‍പുര

35 കുറ്റിമൂല

ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ ഇങ്ങനെ

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ അവശ്യസര്‍വ്വീസുകള്‍ ഒഴികെ (തോട്ടം മേഖല ഉള്‍പ്പെടെ) എല്ലാവിധ പ്രവര്‍ത്തനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിയുന്നതുവരെ നിര്‍ത്തി വെക്കേണ്ടതാണ്. ഈ പ്രദേശങ്ങളില്‍ പൊതുഗതാഗതം അനുവദിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നത് അതത് സ്‌റ്റേഷന്‍ ഹൗസ് ആഫീസര്‍മാരുടെ അനുമതിയോടു മാത്രമേ അനുവദിക്കുകയുള്ളു. ഇവിടങ്ങളില്‍ ശവ സംസ്‌ക്കാരചടങ്ങുകള്‍ ഒഴികെയുള്ള പൊതു സാമൂഹിക/സാംസ്‌കാരിക/രാഷ്ട്രീയ ചടങ്ങുകള്‍ അനുവദിക്കുകയില്ല.

ടൗണുകള്‍ അതിര്‍ത്തികളായി വരുന്ന പഞ്ചായത്തുകളില്‍/നഗരസഭാ ഡിവിഷനുകളില്‍ ഒരുഭാഗം ലോക്ക്ഡൗണ്‍ ആണെങ്കില്‍ റോഡിന്‍റെ എതിര്‍ഭാഗത്തുള്ള സ്ഥാപനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമായിരിക്കും. ലോക്ക്ഡൗണുള്ള പ്രദേശങ്ങളില്‍ ഹോം ഡെലിവറി സൗകര്യം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തേണ്ടതാണ്. ലോക്ക്ഡൗൺ പ്രദേശത്ത് നിന്നും അവശ്യസര്‍വ്വീസ് ഓഫീസുകളിലേയ്ക്കും, സ്ഥാപനങ്ങളിലേയ്ക്കും ജോലിക്ക് വരുന്നവര്‍ ഐഡന്റിറ്റി കാര്‍ഡ് കൈവശം വയ്‌ക്കേണ്ടതാണ്.

ഡബ്ലിയു.ഐ.പി.ആര്‍ 7 ല്‍ താഴെയുള്ള ഗ്രാമപഞ്ചായത്തുകളില്‍ 20ല്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ്/മൈക്രോ കണ്ടൈന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചുകൊണ്ട് വിവിധ തിയതികളില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അവയുടെ കാലാവധി വരെ മാറ്റമില്ലാതെ തുടരുന്നതാണ്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ അനുവദിക്കുന്നതല്ല. കണ്ടൈന്‍മെന്‍റ്/ മൈക്രോ കണ്ടൈന്‍മെന്‍റ് മേഖലകളില്‍ കോവിഡ് 19മായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുളള എല്ലാ നിയന്ത്രണങ്ങളും ബാധകമാണ്.

നാളെ (ആഗസ്ത് 31) മുതല്‍ താഴെ പറയുന്ന ആവശ്യങ്ങള്‍ക്ക് ഒഴികെ ജില്ലയ്ക്കുള്ളില്‍ രാത്രി 10.00 മണി മുതല്‍ രാവിലെ 6.00 വരെയുള്ള യാത്രകള്‍ക്ക് അനുവാദമുണ്ടായിരിക്കുന്നതല്ല.

1. ചികിത്സാ സംബന്ധമായ അത്യാവശ്യങ്ങളും, ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരും.

2. ചരക്ക് വാഹന ഗതാഗതം.

3. അവശ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരും, തൊഴിലാളികളും.

4. അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകള്‍.

5. ദൂരയാത്രകള്‍ പുറപ്പെട്ടവര്‍ക്ക് അതിന്‍റെ യാത്ര പൂര്‍ത്തിയാക്കുന്നതിന്

6. വിമാനം, ട്രെയിന്‍, കപ്പല്‍ , ദീര്‍ഘദൂര സര്‍വ്വീസുകള്‍, മറ്റ് പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ കയറുന്നതിന് (യാത്രയ്ക്കുള്ള ടിക്കറ്റ് രേഖയായി കാട്ടി)

Post a Comment

Previous Post Next Post