പുതുപ്പാടിയിൽ കോവിഡ് പരിശോധനയും വാക്സിനേഷനും വർധിപ്പിക്കാൻ തീരുമാനം



താമരശ്ശേരി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തുതലത്തിൽ കോവിഡ് പരിശോധനകളും വാക്സിനേഷൻ ക്യാമ്പുകളും വർധിപ്പിക്കാൻ തീരുമാനം. കോഴിക്കോട് അസി. കളക്ടർ മുകുന്ദ് കുമാറിന്റെ നേതൃത്വത്തിൽനടന്ന കോവിഡ് പ്രതിരോധപ്രവർത്തന അവലോകനയോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഡി.സി.സി., മെഡിക്കൽ യൂണിറ്റ്, വാക്സിനേഷൻ ക്യാമ്പ് തുടങ്ങിയവയുടെ പ്രവർത്തനം പഞ്ചായത്തിൽ തൃപ്തികരമാണെന്ന് അസി.കളക്ടർ വിലയിരുത്തി. 

പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ, വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, സ്ഥിരംസമിതി അധ്യക്ഷരായ ആയിഷ ബീവി, ബിജു, സിന്ധു ജോയി, താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ അഗസ്റ്റിൻ, പഞ്ചായത്ത് അസി.സെക്രട്ടറി സുഭാഷ്, എച്ച്.ഐ. ജയരാജ്, സെക്ടറൽ മജിസ്ട്രേറ്റ് ഷാഫി, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post