വാഹന ടൈമിംഗിന് എതിരെ പരാതി നല്‍കിയവര്‍ ഹാജരാവണം


കോഴിക്കോട്: ഊര്‍ക്കടവ് - പൂനത്തില്‍ ബസാര്‍ - പാളയം സ്റ്റാന്‍ഡ് - എടവണ്ണപ്പാറ - മെഡിക്കല്‍ കോളേജ് - പെരുവയല്‍ - കവന കല്ല് ബ്രിഡ്ജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 11 ആര്‍ 7293 എന്ന സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ ടൈമിംഗിനെതിരെ പരാതി നല്‍കിയവര്‍ ആഗസ്ത് 31നകം ആര്‍ടിഎ സെക്രട്ടറി മുമ്പാകെ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.  അല്ലാത്ത പക്ഷം ഈ വാഹനത്തിന്റെ സമയക്രമം നിശ്ചയിക്കാന്‍ സെപ്തംബര്‍ ആറിന് ഓണ്‍ലൈനായി നടത്തുന്ന ടൈമിംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.  

Post a Comment

Previous Post Next Post