നിയന്ത്രണം മറികടന്ന് കോഴിക്കോട് ബീച്ചിൽ ജന തിരക്ക്



കോഴിക്കോട്: നിയന്ത്രണം മറികടന്ന് കോഴിക്കോട് ബീച്ചിൽ ജന തിരക്ക്. കുട്ടികളെയുമായി നിരവധി പേരാണ് ബീച്ചിലെത്തിയത്.

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതുമായി ബന്ധപ്പെട്ട അവ്യക്തതയാണ് ബീച്ചിലേക്ക് ആളുകളെത്താൻ കാരണം. നിലവിൽ സരോവരം പാർക്കിലേക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നും ബീച്ചിലേക്ക് പ്രവേശനമില്ലെന്നും ഡി റ്റി പി സി അറിയിച്ചു. നിയന്ത്രണം മറികടന്ന് ആളുകളെത്തിയിട്ടും ഇടപെടാൻ പൊലീസ് തയ്യാറായില്ല.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നേരത്തെ ഇളവുകൾ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നു. വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.

പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകൾ പ്രവർത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്‌മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post