ബുധനാഴ്ച മുതല്‍ ഷോപ്പിംഗ് മാളുകള്‍ തുറക്കാം


തിരുവനന്തപുരം:സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴുമണി മുതല്‍ രാത്രി 9 വരെയാണ് സമയക്രമം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബുധനാഴ്ച മുതല്‍ മാളുകള്‍ തുറക്കാമെന്ന് കൊവിഡ് അവലോകനയോഗത്തില്‍ ധാരണയായി.

അതേസമയം ഓണവും മുഹറവും പ്രമാണിച്ച് പ്രത്യേക ചന്തകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. 2000 വിപണികളാണ് ആകെ ഉണ്ടാവുക.

Post a Comment

Previous Post Next Post