കോവിഡ് പ്രതിരോധ വാക്സിൻ ഫസ്റ്റ് ഡോസ് നൂറു ശതമാനം പൂർത്തിയാക്കി നരിക്കുനി ഗ്രാമപഞ്ചായത്ത്



നരിക്കുനി : കോവിഡ് പ്രതിരോധ വാക്സിൻ ഫസ്റ്റ് ഡോസ് 100% പൂർത്തിയാക്കി നരിക്കുനി ഗ്രാമപഞ്ചായത്ത് മാതൃകയായി.

നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ഏകദേശം പത്ത് പഞ്ചായത്തിന്റെ പരിധിയിയെ ഉൾക്കൊള്ളുന്നതിനാൽ നരിക്കുനി ഗ്രാമപഞ്ചായത്തിന് പ്രത്യേകമായി വാക്സിൻ അനുവദിക്കാൻ  കഴിയാത്ത സാഹചര്യത്തിൽ ആശങ്കയിലായിരുന്ന ജനങ്ങൾക്ക്  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ വാക്സിൻ ക്യാമ്പ് വലിയ അനുഗ്രഹമായി മാറി.

നരിക്കുനി സി.എച്ച്.സി യിൽ നിന്ന് ലഭിച്ച വാക്സിനുൾപ്പെടെ കഴിഞ്ഞ ദിവസം യു.പി.സ്കൂളിൽ നടന്ന ക്യാമ്പോടെ പോസിറ്റീവ് ആയ രോഗികൾ ഒഴികെയുള്ള ,വാക്‌സിൻ ആവശ്യക്കാരായ മുഴുവൻ ആളുകൾക്കും ഫസ്റ്റ് ഡോസ് നൽകാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചു.

നരിക്കുനിയിൽ നടന്നിരുന്ന വാക്ക്സിനേഷൻ ക്യാമ്പുകളുടെ അണിയറ പ്രവർത്തകർ



എസ് ടി കോളനിയിൽ പ്രത്യേക ക്യാമ്പ് നടത്തിയും കിടപ്പിലായ രോഗികൾക്ക് വീടുകളിൽ ചെന്ന് വാക്സിൻ നൽകിയുമാണ്  ഈ നേട്ടം കൈവരിക്കാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചത്.

പ്രായം കൂടിയവർക്കും രോഗികൾക്കും വിദ്യർത്ഥികൾക്കും മുൻഗണന നൽകിയുള്ള മാനദണ്ഡം കൃത്യമായി  പാലിച്ചാണ് ക്യാമ്പ് നടന്നു വന്നത്. ഏകദേശം 60 ശതമാനത്തിലധികം സെക്കന്റ് ഡോസും നൽകിക്കഴിഞ്ഞു .

കൃത്യമായ മാനദണ്ഡങ്ങൾ  പാലിച്ചു കൊണ്ട് ഓരോ ക്യാമ്പിനും അനുവദിച്ചു കിട്ടുന്ന വാക്‌സിൻ തുല്യമായി പതിനഞ്ചു വാർഡുകളിലും 18 വയസ്സിന് മുകളിലുള്ള മുഴുവനാളുകൾക്കുമാണ് നൽകിയത്. ജനങ്ങളുടെ ഭാഗത്തു നിന്ന് ലഭിച്ചിട്ടുള്ള സഹകരണം അഭിനന്ദനാർഹമാണ്.

നരിക്കുനി ഗ്രാമപഞ്ചായത്തിന് പ്രത്യേക മെഗാ വാക്‌സിൻ ക്യാമ്പുകൾ അനുവദിച്ചു നൽകി  ദൗത്യ പൂർത്തീകരണത്തിന് സഹകരിച്ച കോഴിക്കോട് ജില്ലാ മെഡിക്കൽ വിഭാഗം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

 ആശാവർക്കർമാർ , ആർ.ആർ.ടി അധ്യാപകർ, വാർഡ് ആർ.ആർ.ടി കോ ഓഡിനേറ്റർമാർ, ആർ.ആർ.ടി വളണ്ടിയർമാർ, ക്യാമ്പിന് നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് , ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് മെമ്പർമാർ ,മെഡിക്കൽ ഓഫീസർ , ഡോക്ടർമാർ, നഴ്സുമാർ , എച്ച് ഐ, ജെ.എച്ച് ഐമാർ , ജെ പി എച്ച്  എൻ, ഇതിനെല്ലാം പുറമെ ഡാറ്റാ എൻട്രി  ചെയ്ത് സഹായിച്ച ആർ.ആർ.ടി. അധ്യാപകർ, സ്കൂൾ അനുവദിച്ച  മാനേജർ   തുടങ്ങിയ നമ്മുടെ മികച്ച കൂട്ടായ്മയാണ് ഈ നേട്ടത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.

അഭിനന്ദനാർഹമായ നേട്ടം കൈവരിക്കാൻ കൂടെ നിന്ന എല്ലാവർക്കും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post