ജലസേചന സംവിധാനങ്ങള്‍ സബ്‌സിഡിയോടെ സ്ഥാപിക്കാ



തിരുവനന്തപുരം: സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. നൂതന ജലസേചന രീതികള്‍ പ്രോല്‍സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക , ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന പ്രകാരമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 70 ശതമാനവും നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം. 
 ഫോണ്‍ 9847459797, 9446521850,9847411709.

Post a Comment

Previous Post Next Post