നിപ: ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രദേശങ്ങൾ



കോഴിക്കോട്: ജില്ലയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ നിപ്പ് വൈറസ് രോഗം ബാധിച്ച് ഒരാൾ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട് . നിപ്പ് വൈറസ് ബാധക്കെതിരായ മുൻകരുതലുകളെ തടയുന്നതിനുള്ള പ്രതിരോധനടപടികളെകുറിച്ചും സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നിപ്പ് മാനേജ്മെന്റ് പ്ലാൻ പ്രകാരം മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തിൽ ബഹു ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ 5/9/2021 ന് ചേർന്ന യോഗത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപപ്രദേശത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൂചന 2 പ്രകാരം ഉത്തരവായിരുന്നതാണ്. എന്നാൽ നിയന്ത്രണങ്ങൾ സംബന്ധിച്ചും അവ ഏർപ്പെടുത്തേണ്ട പ്രദേശങ്ങൾ സംബന്ധിച്ചു. കൂടുതൽ വ്യക്തത വരുത്തേണ്ടതാണെന്ന് കാണുന്നു. 

നിപ്പ് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിലുള്ള താഴെപറയുന്ന പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കുന്നു .

മുക്കം മുൻസിപ്പാലിറ്റി - 38,19,20,21,22 വാർഡുകൾ മുഴുവൻ

മാവൂർ ഗ്രാമപഞ്ചായത്ത് -9,10,11 വാർഡുകൾ മുഴുവൻ

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് -12,3,11,12,13,14,15,1,6 വാർഡ് മുൻ വാർഡ് 9 ലെ പരപ്പിൽ ഭാഗം മാത്രം വാർഡ് 10 ലെ പഴംപറമ്പ് - പൊറ്റമ്മൽ ഭാഗം

കാരശ്ശേരി ഗ്രാമപഞ്ചായത്ത് -വാർഡ് 14 മുഴുവൻ, വാർഡ് 13 ലെ അരീക്കോട് മുക്കം സ്റ്റേറ്റ് ഹൈവയുടെ ഇടത് ഭാഗം

നിയന്ത്രണങ്ങൾ

നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. (Strict perimeter control)

പ്രസ്തുത വാർഡുകളിൽ കർശനമായ ബാരിക്കേഡിംഗ് നടത്തേണ്ടതാണ്. ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ് .

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമേ അനുവദനീയമായിട്ടുള്ളൂ. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ ഉച്ചക്ക് 02 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല..

സർക്കാർ അർദ്ധസർക്കാർ പൊതുമേഖല ബാങ്കുകൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല

തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫീസുകളും, പോലീസ് സ്‌റ്റേഷനുകളും  മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്.

തദ്ദേശസ്വയംണ സ്ഥാപനങ്ങളിലും , വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ് . 

മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ് .നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല.. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നിജിൽ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണ്

Post a Comment

Previous Post Next Post