പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം



കോഴിക്കോട്:2020-21 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് 2, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, റ്റി.റ്റി.സി, പൊളിടെക്നിക്ക്, ഡിഗ്രി, പി. ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്ക് വര്‍ഷാന്ത്യ പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിംഗ്ഷന്‍/തത്ത്യുല്ല്യ ഗ്രേഡ് എന്നിവയില്‍ വിജയിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ താമസിക്കുന്നവരും കേരളത്തില്‍ സ്ഥിതി ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ പഠിച്ച് പരീക്ഷ എഴുതി പാസായിട്ടുള്ളവരുമായിരിക്കണം. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം ഇ-ഗ്രാന്റ്സ് 3.0 സൈറ്റില്‍ വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്ത് ലഭിച്ച യൂസര്‍ ഐഡി, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് ഡാറ്റ എന്‍ട്രി ചെയ്ത ശേഷം അപ്ലൈ ഫോര്‍ സ്‌കോളര്‍ഷിപ്പ് എന്ന ഓപ്ഷന്‍ വഴി സ്പെഷ്യല്‍ ഇന്‍സെന്റീവ് സ്‌കീം Special Incentive Schemeന് അപേക്ഷിക്കാമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.


സൈറ്റില്‍ നിന്നുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 20 നകം വിദ്യാര്‍ത്ഥി താമസിക്കുന്ന സ്ഥലം ഉള്‍പ്പെടുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ന്യൂനതകളുള്ളതും വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. വെബ്സൈറ്റ്:  www.egrantz.kerala.gov.in

Post a Comment

Previous Post Next Post