ചരക്കുമായി പോകുന്ന ലോറി അപകടത്തിൽ പെട്ടു


മാവൂർ:മാവൂർ മെഡിക്കൽ കോളേജ് റോഡിൽ തെങ്ങിലക്കടവ് ചരക്കുമായി പോകുന്ന ലോറി അപകടത്തിൽ പെട്ടു. അന്യസംസ്ഥാന രെജിസ്ട്രേഷൻ ഉള്ള വാഹനമാണ് അപകടത്തിൽ പെട്ടത്. മറ്റൊരു ലോറിക്ക് സൈഡ് കൊടുക്കുന്നിടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിൽ തട്ടി നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. ബിരിയാണി അരിയുമായി കോഴിക്കോടേക്ക് പോകുന്ന വഴിയാണ് അപകടം .അരി മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.ആർക്കും പരിക്കുകളില്ല.

Post a Comment

Previous Post Next Post