കോഴിക്കോട്:ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ 2021 - 22 പ്ലാന്‍ ഫണ്ട് മുഖേന നടപ്പാക്കുന്ന സ്നേഹധാര പ്രോജക്ടിലേക്ക് താല്‍ക്കാലിക ദിവസവേതന അടിസ്ഥാനത്തില്‍ നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നതിനായി ഒക്ടോബര്‍ 29 ന് 12 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യത - ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഓക്സിലറി നഴ്സിംഗ് ആന്റ് മിഡ്വൈഫറി (എ.എന്‍.എം.) കോഴ്സ്/ ജെ.പി.എച്ച്.എന്‍. കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് മൂന്നുമാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് ആക്സിലറി നഴ്സിംഗ് (ബി.സി.സി.പി.എ.എന്‍.) കോഴ്സ് അല്ലെങ്കില്‍ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിംഗ് (സി.സി.സി.പി.എ.എന്‍.) കോഴ്സ് പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സ്/ ബി.എസ്.സി. നേഴ്സിംഗ് കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര വര്‍ഷത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നേഴ്സിംഗ് (ബി.സി.സി.പി.എന്‍.) പാസ്സായിരിക്കണം.
താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.