കുന്ദമംഗലത്ത് ട്രാഫിക് യൂണിറ്റ് സ്ഥാപിക്കും



കുന്ദമംഗലം: ടൗണിലെ  ഗതാഗതം സുഗമമാക്കാന്‍  കുന്ദമംഗലത്ത് ട്രാഫിക് യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി പി ടി എ റഹിം എംഎല്‍എ അറിയിച്ചു. കുന്ദമംഗലം പഞ്ചായത്തില്‍ ട്രാഫിക് റഗുലേറ്ററി കമ്മറ്റി രൂപീകരിക്കും. ജില്ലാ മജിസ്‌ട്രേറ്റ്, റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, സിറ്റി പോലീസ് കമ്മീഷ്ണര്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരുടെ പ്രതിനിധികള്‍ കമ്മറ്റിയില്‍  ഉണ്ടാവും. പഞ്ചായത്ത് പ്രസിഡന്റ് സമിതിയുടെ ചെയര്‍മാനാവും. ട്രാഫിക് പ്രശ്‌നങ്ങളെ സംബന്ധിച്ച  പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നാറ്റ്പാക്കിന്റെ ടീം കുന്ദമംഗലം സന്ദര്‍ശിക്കുന്നതാണെന്നും എംഎല്‍എ അറിയിച്ചു

Post a Comment

Previous Post Next Post