ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് - സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്


  • മെഹ്ഫില്‍ ഓര്‍ക്കസ്ട്ര ഗുലാബ് ആന്റ് ടീം നയിക്കുന്ന ഗസല്‍ സന്ധ്യ അരങ്ങേറും


ബേപ്പൂര്‍: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (നവംബര്‍ 13 ) വൈകിട്ട് ആറ് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. ബേപ്പൂര്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഉദ്ഘാടനത്തിന് ശേഷം മെഹ്ഫില്‍ ഓര്‍ക്കസ്ട്ര ഗുലാബ് ആന്റ് ടീം നയിക്കുന്ന ഗസല്‍ സന്ധ്യ ഉണ്ടായിരിക്കും.

വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി വിവിധ ജല മേളകള്‍ക്ക് ഡിസംബര്‍ 26 മുതല്‍ 31 വരെ ബേപ്പൂര്‍ മറീന വേദിയാകും. ഫെസ്റ്റിന്റെ ഭാഗമായി ജല കായിക ഇനങ്ങള്‍ കൂടാതെ എല്ലാ ദിവസവും വൈകീട്ട് സംഗീത നിശ, മലബാര്‍ രുചി വൈവിധ്യങ്ങളോടു കൂടിയ ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍, കലാ പ്രകടനങ്ങള്‍, ഫ്‌ളീ മാര്‍ക്കറ്റ് തുടങ്ങിവയും ഒരുക്കും. ഫെസ്റ്റിന് മുന്നോടിയായി എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരങ്ങളില്‍ വിവിധ പരിപാടികള്‍ ഉണ്ടാകും.


Post a Comment

Previous Post Next Post