സായാഹ്ന ഒ.പി .ഡോക്ടറെ ആവശ്യമുണ്ട്



വാഴക്കാട്: വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലെ ഡോക്ടറുടെ ഒരു ഒഴിവിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത - ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എംബിബിഎസ് ബിരുദം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന.


തെരെഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം സംബന്ധിച്ച കാര്യങ്ങള്‍ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെയും വാഴക്കാട് മെഡിക്കല്‍ ഓഫീസറുടെയും അധികാരപരിധിയില്‍പെടുന്നതായിരിക്കും. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം നവംബര്‍ 22ന് രാവിലെ 10 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബര്‍ 20 വൈകിട്ട് അഞ്ച് മണി
 

Post a Comment

Previous Post Next Post