കോഴിക്കോട്: ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് 15 സ്കൂളുകളിൽ അധിക താത്കാലിക ബാച്ച് അനുവദിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിവയിലെ ഓരോ ബാച്ച് വീതം മറ്റു ജില്ലകളിൽനിന്ന് കോഴിക്കോട്ടേക്ക് മാറ്റിയിട്ടുമുണ്ട്. ഈ വർഷത്തേക്ക് മാത്രമായുള്ള സംവിധാനമാണിത്. ഈ ബാച്ചുകളിലുപ്പെടെയുള്ള ഒഴിവുകൾ 14-ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ജില്ലയ്ക്കകത്തോ മറ്റുജില്ലയിലെക്കോ സ്കൂൾമാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തിനോയുള്ള അപേക്ഷ ഓൺലൈനായി 14-ന് രാവിലെ 10 മുതൽ 16-ന് വൈകീട്ട് നാലുവരെ സമർപ്പിക്കാം.
ട്രാൻസ്ഫർ അലോട്ട്മെൻറ്ിനു ശേഷമുള്ള ഒഴിവുകൾ മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറിനായി 20-ന് രാവിലെ 9-ന് പ്രസിദ്ധീകരിക്കും. ഇതുവരെ അപേക്ഷിക്കാനാവാത്ത വിദ്യാർഥികൾക്കും ആ സമയത്ത് പ്രവേശനത്തിന് അപേക്ഷ നൽകാനാവും. 20-ന് 10 മണി മുതലാണ് അപേക്ഷാസമർപ്പണത്തിനുള്ള സമയം.
താത്കാലിക ബാച്ചുകൾ
സയൻസ്:
1. ഗവ. ഗേൾസ് എച്ച്.എസ്.എസ്. കൊയിലാണ്ടി ,
2.ഗവ. എച്ച്.എസ്.എസ്. കുറ്റ്യാടി ,
3.ഗവ. വി.എച്ച്.എസ്. മേപ്പയ്യൂർ,
4. ഗവ. എച്ച്.എസ്.എസ്. കല്ലാച്ചി ,
5. ഗവ. ഗേൾസ് എച്ച്.എസ്.എസ്. നടക്കാവ്.,
6.മണിയൂർ പഞ്ചായത്ത് എച്ച്.എസ്.എസ്.
ഹ്യുമാനിറ്റീസ്:
1. ജി.വി.എച്ച്.എസ്.എസ്. മടപ്പള്ളി,
2. ജി.എച്ച്.എസ്. എസ്. വളയം,
3. ജി.എച്ച്. എസ്. എസ്. ചോറോട് ,
4. ജി.എച്ച്. എസ്. എസ്. താമരശ്ശേരി,
5. ജി.എച്ച്. എസ്. എസ്. നരിക്കുനി,
6. ജി.എച്ച്. എസ്.എസ്. നീലേശ്വരം ,
7. ഗവ. ഗണപത് എച്ച്. എസ്. എസ്. ഫറോക്ക് ,
8. ജി.എച്ച്. എസ്.എസ്. അവിടനല്ലൂർ.
കൊമേഴ്സ്:
1. ഗവ. എച്ച്. എസ്. എസ്. പൂനൂർ
Tags:
Admission