അരയിടത്തുപാലം ഫ്ളൈ ഓവറില്‍ ഗതാഗത പഠനം- നീല ബസ്സുകള്‍ സഹകരിക്കണം



കോഴിക്കോട്:സ്റ്റേജ് കാരിയേജ് വാഹനങ്ങള്‍ അരയിടത്തുപാലം ഫ്ളൈ ഓവറില്‍ കൂടിയും ഫ്ളൈ ഓവര്‍ ഒഴിവാക്കിയും സര്‍വ്വീസ് നടത്തുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളെപറ്റി നടത്തുന്ന പഠനത്തില്‍ നീല നിറമുള്ള ബസ്സുകളുടെ സഹകരണം ഉറപ്പാക്കണമെന്ന് ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു.  ഇതു സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി ആര്‍.ടി.എ മുഖാന്തിരം രണ്ട് മാസത്തിനുളളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

ജനുവരി 24, 25 തിയ്യതികളില്‍ എല്ലാ നീല നിറമുള്ള സ്റ്റേജ് കാരിയേജുകളും അരയിടത്തുപാലം ഫ്ളൈ ഓവറിലൂടെ മോഫ്യൂസില്‍ സ്റ്റാന്‍ഡില്‍ കൂടി പാളയത്തേക്കും 27, 28 തിയ്യതികളില്‍ ഫ്ളൈ ഓവറിനു താഴെക്കൂടി സ്റ്റേഡിയം ജംഗ്ഷന്‍ വഴി പാളയം സ്റ്റാന്‍ഡിലേക്കും സര്‍വ്വീസ് നടത്തി സഹകരിക്കണമെന്ന് ആര്‍ടിഎ സെക്രട്ടറി അറിയിച്ചു.  അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍, ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എന്നിവരടങ്ങിയ കമ്മിറ്റി സര്‍വീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കും.


Post a Comment

Previous Post Next Post