നാഷണല്‍ ലോക് അദാലത്ത്


കോഴിക്കോട്:കേരള ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12ന് ദേശവ്യാപകമായി നടത്തുന്ന നാഷണല്‍ ലോക് അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും രാവിലെ 10ന് അദാലത്ത് ആരംഭിക്കും. കോടതികളില്‍ നിലവിലുള്ള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തു തീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍ കേസ്സുകള്‍, വാഹനാപകട കേസ്സുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസ്സുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസ്സുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസ്സുകള്‍ തുടങ്ങിയവയും പരിഗണിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
📞കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റി (0495 2365048), 
📞കോഴിക്കോട് താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റി (0495 2366044), 
📞കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റി (9745086387), 
📞വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റി (0496 2515251) കളുമായി ബന്ധപ്പെടണമെന്ന് അതോറിറ്റി സെക്രട്ടറി അറിയിച്ചു.


Post a Comment

Previous Post Next Post