നരിച്ചാൽ ബീച്ചിൽ മയക്കുമരുന്ന് സംഘം തമ്പടിക്കുന്നു


എലത്തൂർ: ചെട്ടികുളം നരിച്ചാൽ ബീച്ചിൽ മയക്കുമരുന്ന് വിൽപ്പന സംഘം തമ്പടിക്കുന്നു. സന്ധ്യ മയങ്ങിയാൽ ബീച്ച് പരിസരത്തുകൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പോകാനാവാത്ത അവസ്ഥയാണ്. അപരിചിതരായ ആളുകൾ മേഖലയിൽ ഒത്തുകൂടുന്നതായി പരാതി ഉയർന്നിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

ഇരുചക്രവാഹനങ്ങൾ റോഡരികിൽ നിർത്തി ബീച്ചിൽ ഒത്തുകൂടുന്നസംഘം പുലരുംവരെ ബഹളം ഉണ്ടാക്കുന്നതായാണ് പരാതി. ബീച്ചിലും പരിസരത്തും ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും തള്ളുന്നതും പതിവായിട്ടുണ്ട്. മേഖലയിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Post a Comment

Previous Post Next Post