ഗതാഗതം നിരോധിച്ചു


കുറ്റിക്കാട്ടൂര്‍: പൊറ്റമ്മല്‍- പാലാഴി- പുത്തൂര്‍മഠം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജനുവരി 16) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.

പൂത്തൂര്‍മഠത്തു നിന്നു വരുന്ന വാഹനങ്ങള്‍ - മുണ്ടുപാലത്തില്‍ നിന്നും തിരിഞ്ഞ് കുറ്റിക്കാട്ടൂര്‍ വഴിയും പാലാഴി നിന്നും വരുന്ന വാഹനങ്ങള്‍ അത്താണിയില്‍ നിന്നും തിരിഞ്ഞ് പന്തീരാങ്കാവ് ബൈപ്പാസ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Post a Comment

Previous Post Next Post