കോഴിക്കോട് പ്ലാനറ്റേറിയത്തിൽ 75 വർഷത്തെ ശാസ്ത്ര മുന്നേറ്റങ്ങളുടെ കഥ പറയും കാഴ്ചകൾ


 
കോഴിക്കോട്: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 75 വർഷങ്ങളിൽ ശാസ്ത്ര -സാങ്കേതിക രംഗത്തുണ്ടാക്കിയ നേട്ടങ്ങളുടെ നേ‌ർക്കാഴ്ചയുമായി ശാസ്ത്ര പ്രദർശനം. വിഗ്യാൻ സർവത്രെ പൂജയുടെ ഭാഗമായി കോഴിക്കോട് പ്ലാനറ്റേറിയത്തിൽ ആരംഭിച്ച പ്രദർശനം സുഗന്ധവിള കേന്ദ്രം ഡയറക്ടർ ഡോ. ഹോമി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കാർഷിക പുരോഗതിയിൽ ശാസ്ത്ര വളർച്ച എത്രകണ്ട് സ്വാധീനം ചെലുത്തിയെന്ന് പ്രദർശനം വിശദമാക്കുന്നു. 

ഹരിതവിപ്ലവം, ധവളവിപ്ലവം, നീലവിപ്ലവം എന്നിവ പ്രതിപാദിക്കുന്നതാണ് കാഴ്ചകൾ. പാരമ്പര്യേതര ഊർജ മേഖലകളെ പോഷിപ്പിക്കുന്നതിന് നൽകുന്ന മുൻഗണന, ഇരുമ്പ്, ഉരുക്കു, ലിഗ്നൈറ്റ്, വളം, വ്യവസായം തുടങ്ങി നിരവധി മേഖലകളിൽ ഉണ്ടായ വള‌ർച്ച, ആണവോർജ ഗവേഷണ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിൽ പ്രത്യേകം പരാമർശിക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ കുതിച്ച്ചാട്ടം അമ്പത് പാനലുകളിലായാണ് അവതരിപ്പിക്കുന്നത്. പ്രദർശനം 28ന് അവസാനിക്കും.


Post a Comment

Previous Post Next Post