കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് ജംഗ്ഷൻ വരെയുള്ള ഗതാഗതക്കുരുക്ക് എല്ലാവരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് ജംഗ്ഷൻ വരെയുള്ള റോഡ് വികസിപ്പിക്കുക എന്നത് ജനങ്ങളുടെ ദീർഘകാലമായിട്ടുള്ള ആവശ്യമാണ്.
രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് ജംഗ്ഷൻ വരെയുള്ള റോഡ് വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഡിപിആർ തയ്യാറാക്കുന്നതിനുള്ള അലൈൻമെൻ്റ്, ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾക്കായി 33.70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഭാവിയിൽ ഈ റോഡ് വികസനത്തോട് കൂടി നാട് നേരിടുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.